Book Review by Amrutha Sunil

 

ഒരു പുസ്തകത്തെ പരിചയപ്പെടുത്താം........

തുളസി കോട്ടുക്കലിന്‍റെ നൂറ്റിപ്പതിനൊന്ന് ഉപന്യാസങ്ങള്‍

എന്ന പുസ്തകം വായിക്കാന്‍ ഒരവസരം കിട്ടി.... അതിലൊരു ലേഖനത്തിലൂടെ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ നിങ്ങളുമായ് പങ്കുവയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .....

 

വിദ്യാഭാസത്തിൽ വാർത്താമാധ്യമങ്ങൾക്കുള്ള പങ്ക്.

Oനം എന്നത് കേവലം ഉരുവിട്ടു പഠിക്കൽ അല്ല; വിദ്യാർഥി വിജ്ഞാനം ക്രമമായി സ്വീകരിക്കുന്നതിലൂടെയാണ് പഠനം പുരോഗമിക്കുന്നത്. പഠനം നടക്കുമ്പോൾ വിദ്യാർഥി ലഭ്യമായ എല്ലാ മേഘലകളിൽനിന്നും അറിവ് സ്വാംശീകരികുന്നു. അവിടെയാണ് മാധ്യമങ്ങളുടെ ആവശ്യകത ഉയരുന്നത്.

ഏതു ക്ലാസിൽ പഠിക്കുന്ന പഠിതാവും ആയികൊള്ളട്ടെ, തങ്ങൾകൊത്ത വിധം ലഭ്യമാകുന്ന അറിവുകളാണ് സ്വയത്തമാക്കുന്നത്. പഠനസങ്കല്പങ്ങൾ മാറിവന്നത്തോടെയാണ് മാധ്യമങ്ങളുടെ പ്രാധാന്യം വിദ്യാഭ്യാസത്തിൽ വർദ്ധിച്ചത്. പാഠപുസ്തകങ്ങളിൽനിന്നു മോചിതനായ പഠിതാവ് പരിസരം പാഠപുസ്തകമാക്കി. അവന്‍റെ ചുറ്റും ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ അവന് അറിവിന്‍റെ കേന്ദ്രമായി. ഈ സാഹചര്യത്തിലാണ് പത്രങ്ങളും ദൃശ്യശ്രാവ്യ മാധ്യമങ്ങളും അവന് സഹായികളായി വരുന്നത്. ഇന്നത്തെ വിദ്യാഭ്യാസം ലക്ഷ്യമാകുന്നത് കുറെ ബിരുദാധരികളെ സൃഷ്ടിച്ചെടുക്കുന്നതിൽ അല്ല. മാറിവരുന്ന ഉത്തരാധുനിക ജീവിത രീതികൾക്ക് ഇണങ്ങുംവിധമുള്ള വ്യത്യസ്ത്ത  സേവനമേഘലകളെ കണക്കിലെടുത്ത് അവയ്ക്ക് അനുയോജ്യമാവിധം, പ്രാവീണ്യമുള്ള വ്യക്തികളെ സൃഷ്ടിക്കുക എന്നതാണ് ഇന്നത്തെ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം.

മുകളിൽ പറഞ്ഞ ലക്ഷ്യം നേടണമെങ്കിൽ പഠിതാവ് ആധുനിക വിജ്ഞാനത്തെ സ്വീകരിക്കുന്നവനാകണം. പുതിയ തൊഴിൽസാധ്യതകൾ കണ്ടെത്തുന്നതിനും അതത് രംഗങ്ങളിൽ സവിശേഷ പ്രാവീണ്യം നേടുന്നതിന്നും ഏതൊരു വിദ്യാർഥിയും വാർത്തമാധ്യമങ്ങളെ ആശ്രയിക്കേണ്ടിവരും.

ഇവിടെ വാർത്തമാധ്യമങ്ങൾക്കു വന്ന മാറ്റവും നാം അറിയേണ്ടതുണ്ട്. കുറച്ചുകാലം മുമ്പുവരെ, വാർത്തമാധ്യമങ്ങൾ കേവലം സംഭവങ്ങൾ അറിയിക്കുന്ന ഒന്നുമാത്രമായിരുന്നു. രാജ്യത്തുനടക്കുന്ന കേവല വാർത്തകളുടെ പ്രക്ഷേപിനിമാത്രമായിരുന്നു മാധ്യമങ്ങൾ. എന്നാൽ ഇന്ന് അതല്ല സ്ഥിതി. വിജ്ഞാനവും വിനോദവും പകർന്നുതരുന്ന സുഹൃത്താണ് മാധ്യമങ്ങൾ. പത്രവും റേഡിയോയും ടെലിവിഷനും ഏറ്റവും നൂതനമായ വിജ്ഞാനംപോലും തത്സമയം നമ്മുടെ മുന്നിലെത്തിക്കുന്നു. വിദ്യാർഥിക്കു വിവരശേഖരണത്തിന് പുസ്തകങ്ങൾ തേടിപോകേണ്ട കാര്യമിന്നില്ല. ഒരു ചെറിയ കാര്യം അറിയുവാൻ ചിലപ്പോൾ ഒരു പുസ്തകം മുഴുവൻ വായിക്കേ ണ്ടിവരുന്ന സ്ഥിതി പണ്ടുണ്ടായിരുന്നു. ഇന്നാകട്ടെ ഇൻറ്റർനെറ്റിലൂടെ കുട്ടിക്ക് തനിക്കുവേണ്ട വിവരം മാത്രം നിമിഷത്തിനുള്ളിൽ ലഭിക്കുന്നു. അറിവിന്‍റെ കൃത്യത, സൂക്ഷ്മത സമയലാഭം തുടങ്ങി പല ഗുണങ്ങളും ഈവിധ ശേഖരണത്തിന്നുണ്ട്. മാധ്യമങ്ങളുടെ വളർച്ച വിദ്യാഭ്യാസത്തെ വളരെ സ്വാധീനിച്ചിരിക്കുന്നുവെന്നത്തിനു മറ്റു തെളിവുകൾ ആവശ്യമില്ലല്ലോ. ക്ലാസ്മുറികളിൽ അദ്ധ്യാപകൻ പകരുന്ന വളരെ കുറച്ചറിവുകൾ മാത്രം വച്ചുകൊണ്ട് എൻജിനീയറിംഗ് മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ പഠിതാവിന് ആധുനികയുഗത്തിൽ  ഒന്നും ചെയ്യുവാനാവില്ല.

സാഹിത്യ സാങ്കേതിക വിദ്യാഭ്യാസരംഗങ്ങളിൽ മാധ്യമങ്ങളുടെ കടന്നുകയറ്റം അറിയതിരിക്കുന്നവരാണ് മാധ്യമങ്ങളെ കുറ്റം  പറയുന്നത്. യാഥാസ്ഥിതിക മനോഭാവം അവർ കളയേണ്ട കാലം കഴിഞ്ഞിരിക്കുന്നു. എന്നാൽ ഏതു നന്മയും തിന്മയാക്കി മാറ്റാനുള്ള മനുഷ്യന്‍റെ ദുഷിച്ച മനോഭാവം മാധ്യമസ്വീകരണത്തിലും ഉണ്ടെന്നു കരുതുക. ബോധവത്കരണത്തിലൂടെ ഇവയെക്കുറിച്ചുള്ള അറിവ് കുട്ടിക്ക് നൽകുക മാത്രമാണ് കരണീയം. വിവേചനബുദ്ധിയോടെ സമീപിക്കുമ്പോഴാണ് ഇത്തരം ചതിക്കുഴികൾ മനസ്സിലാകുന്നത്.

വാർത്തമാധ്യമങ്ങൾ നിരവിധി ഗുണകരമായ പംക്തികൾ കുട്ടികൾക്ക് വേണ്ടി നൽകുന്നുണ്ട്. അതിന്‍റെ പ്രത്യേകത, ഒരേസമയം എത്രകുട്ടികളെ വേണമെങ്കിലും അവർ വ്യത്യസ്തത ദേശങ്ങളിൽ ഇരുന്നാൽകൂടി, പഠിപ്പികുവാൻ കഴിയും എന്നതാണ്. ദൃശ്യമാധ്യമരംഗത്ത് ഡോക്യുമെന്‍ററികൾക്കും അഭിമുഖങ്ങൾക്കു മൊക്കെ പുറമെ വിദ്യാർഥികൾക്കുംവേണ്ടി ധാരാളം  പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. ക്വിസ്സ്  പ്രോഗ്രാമുകൾ, പുസ്തക നിരൂപണം, പഠനസഹായികൾ, പരീക്ഷകളെക്കുറിച്ചുള്ള സംപ്രേക്ഷണങ്ങൾ എന്നിവയെല്ലാം ദൃശ്യമാധ്യമം നടത്തുന്നു വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികളാണ്. കേരളത്തിൽ ‘എഡ്യുസാറ്റ്’ എന്ന പേരിൽ ഒരു വിദ്യാഭ്യാസ ചാനൽ തന്നെ ഉണ്ടെന്നയറിയുക.

വൈജ്ഞാനികരംഗം വിദ്യാർഥികളുടെ ബോധതലത്തിൽ നിമിഷം കൊണ്ട് അനാവൃതമാക്കാൻ മാധ്യമങ്ങൾക്കു മാത്രമേ കഴിയൂ. അതാണ് അവയുടെ പ്രത്യേകതയും മൂല്യവും.

 അമൃത സുനിൽ

VII A