ഈ
കാലവും കടന്നു പോകും എന്ന് ഓർക്കേണ്ടതുണ്ടായിരുന്നു....
സുഖദുഃഖങ്ങളിൽ
ഓർമിക്കുവാൻ ഉതകുന്ന ഈ വാക്യം എഴുതിയ ബീർബൽ .....
അവിടുത്തേക്ക്
നന്ദി....
ഈ
കാലം അങ്ങയുടെ വാക്കിനെ നെഞ്ചോട്
ചേർക്കുന്നു....
സ്കൂളിൽ
പോകുന്ന കാലമത്രയും ഓർത്തില്ല ഞാൻ ഈ കാലവും കടന്നു പോകും എന്ന്……
ഈ
കാലവും ഒരുനാൾ ഓർമ്മകൾ മാത്രം ആകുമെന്ന്......
തിരികെ
വിദ്യാലയത്തിലേക്ക് എത്തുവാൻ മനസ്സു വെമ്പുകയാണ്.....
ആ
വരാന്തകളിൽ, ഓർമ്മകളിലേക്ക് തുറന്നിട്ട ജനാലകളിൽ,
സൗഹൃദം
ഉണർന്ന ഇരിപ്പിടങ്ങളിൽ,
ആരവങ്ങളുടെ
മൈതാനങ്ങളിൽ....
മനസ്സ്
തങ്ങി നിൽക്കുകയാണ് .... തിരികെ എത്താൻ
കൊതിക്കുന്ന, ഓർമ്മകൾ മാത്രമാകുന്ന.... ഇടം ആകുമോ എന്‍റെ
വിദ്യാലയം.....
ബീർബൽ......
വീണ്ടും പറഞ്ഞൊന്ന് സമാധാനിക്കട്ടെ.... ഈ സമയവും കടന്നു പോകും എന്ന് ......
രാഹുല്‍ ജി മേനോന്‍
9 D