ഭൂമിയുടെ അവകാശികള്‍

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്‍റെ രചനകൾ എല്ലാംതന്നെ തന്‍റെ ജീവിതാനുഭവങ്ങളെ ഹാസ്യത്തിന്‍റെ മേമ്പൊടിയിൽ ചാലിച്ചെഴുതിയതാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജീവിതത്തിന്‍റെ അഗാധതയും വ്യാപ്തിയും പകര്‍ന്നു നൽകുന്ന രചനകളാണ് ശ്രീ ബഷീര്‍ രചിച്ചിട്ടുള്ളത്.

     ഭൂമിയുടെ അവകാശികൾ എന്ന കഥാസമാഹാരത്തിൽ ആകെ എട്ടുകഥകളുള്ളതില്‍ ഭൂമിയുടെ അവകാശികൾ എന്ന കഥ എല്ലാ ജീവികളും ദൈവത്തിന്‍റെ സൃഷ്ടികളാണ് എന്നും യാതൊന്നിനെയും ഹിംസിക്കുകയൊ ഉപദ്രവിക്കുകയൊ ചെയ്യരുതെന്നുമുള്ള മഹത്തായ സന്ദേശമാണ് നൽകുന്നത്.

     സ്വന്തമായ രണ്ടേക്കർ പറമ്പിന്‍റെയും അതിലെ വീടിന്‍റെയും പറമ്പികത്തുള്ള അസംഖ്യം തെങ്ങുകളും മാവുകളും പ്ലാവുകളും അടക്കമുള്ള വിവിധ ഇനം വൃക്ഷങ്ങളുടെയും അവകാശികളായി ബഷീറും കുടുംബവും മാത്രമല്ല മറിച്ച് അനേകം പക്ഷികളും ചിത്രശലഭങ്ങളും മൃഗങ്ങളും പാമ്പുകളും മുതൽ  ഉറുമ്പ്, ചിതൽ, മൂട്ട, കൊതുക് തുടങ്ങിയ ചെറു ജീവികൾവരെയും ഉണ്ടെന്ന  കണ്ടെത്തലാണ് കഥാകൃത്ത് നൽകുന്നത്.

     ദൈവംതമ്പുരാൻ ഭൂമിയില്‍ സൃഷ്ടിച്ച എല്ലാ ജീവജാലങ്ങൾക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന  സമത്വസുന്ദരമായ സന്ദേശം  കഥയിൽ നിറഞ്ഞുനിൽക്കുന്നു. ഒപ്പം അദ്ദേഹത്തിന്‍റെ ജീവിതത്തിലും.

     പ്രകൃതിയോടുള്ള അമിത ചൂഷണത്തിന്‍റെയും വനനശീകരണത്തിന്‍റെയും   വേട്ടയാടലുകളുടെയും  കാലഘട്ടത്തിൽ ശ്രീ ബഷീർ ഈ രചനയിലൂടെ നൽകുന്ന സന്ദേശം വളരെ കാലിക പ്രസക്തമാണ്.

          

         വൈഷ്ണവി ഡി മേനോൻ

        VI D