ഒരു ഓര്‍മക്കുറിപ്പിലൂടെ ....
ചിപ്പി എന്ന കിളി കൂട്ടുകാരി........
ക്രിസ്തുമസ് വെക്കേഷൻ...... ഒരു
പ്രഭാതത്തിൽ ഞാനും അച്ഛനും കൂടി നടക്കാൻ പോയപ്പോൾ ഒരു മരത്തിന്‍റെ ചുവട്ടിൽ
വിശന്നു കരയുന്ന ഒരു ചിറകുമുളക്കാത്ത ഒരു കുഞ്ഞികിളിയെ കണ്ടു. ഞങ്ങൾ അതിന്‍റെ
അമ്മയെ നോക്കിയെങ്കിലും അവിടെ ഒന്നും കണ്ടില്ല. അങ്ങനെ ഞാൻ അതിനെ വീട്ടിൽ
കൊണ്ടുവന്നു. കിടക്കാൻ പറ്റിയ ഒരു കൂട് ഉണ്ടാക്കി കൊടുത്തു. പക്ഷേ എനിക്ക് വിഷമം
ഉണ്ടായിരുന്നു. കാരണം അതിന് എന്ത്
കഴിക്കാൻ കൊടുക്കണംഎന്നറിയില്ലല്ലോ! .
അങ്ങനെ കുറെ അന്വേഷിച്ചതിനു ശേഷം എനിക്ക്
ഉത്തരം കിട്ടി. ഈ കുരുവി ചെങ്കൊക്കന്‍ എന്ന പക്ഷിവർഗ്ഗത്തിൽ ഉള്ളതാണ്. ഇത് സാധാരണ
കഴിക്കുന്നത് പൂന്തേനും ചെറിയശലഭങ്ങളെയുമൊക്കെയാണ്. ആ അന്വേഷണം പക്ഷികളെ
കുറിച്ചുള്ള ചില അറിവുകളിലേക്കും എന്നെ എത്തിച്ചു.
അതിന് ഭക്ഷണമായ് ഞാന്‍ ഓറഞ്ച് ജ്യൂസ് കൊടുത്തു. അതിന്‍റെ വിശപ്പുമാറി.
പിന്നീട് ഞങ്ങൾക്ക് എളുപ്പം വിളിക്കാൻ അനിയത്തി അതിന് ‘ചിപ്പി’ എന്ന് പേരിട്ടു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ
അത് പറക്കാൻ തുടങ്ങി . ഞങ്ങളതിനെ പറത്തിവിട്ടു. പക്ഷേ അത് കുറച്ചു കഴിഞ്ഞപ്പോൾ
തിരിച്ചു വന്നു. പിന്നീട് ഞങ്ങളുടെ കുടുംബത്തിലെ അംഗമായി മാറി.
ചിപ്പി
ഇന്ന് കൂടെത്തന്നെയാണ്.....
വിദ്യാലയത്തിലേക്കെത്താന്‍
പറ്റാത്ത....
കൂട്ടുകാരോടൊത്തുചേരാന്‍ കഴിയാത്ത.....
ഈ കോവിഡ്കാലത്ത് ചിപ്പി നല്ലൊരു ചങ്ങാതിയായി.....
സഹജീവിസ്നേഹത്തിന്‍റെ ആഴങ്ങള്‍ പകര്‍ന്ന്
ചിപ്പി പാറുകയാണ്.....
ഈ
വീടിന്നകത്തും....
ഞങ്ങളുടെ
ഹൃദയത്തിലും ......
ആല്‍വിന്‍
ലിജിമോന്‍
VIIIC